പ്രവര്‍ത്തന മികവിന് അഖിലേന്ത്യ തലത്തില്‍ പുരസ്‌ക്കാരം നേടിയ അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ മഹിളാ സംഘടനയുടെ ആളൂര്‍ യൂണിറ്റിന് അനുമോദനം. അഖിലേന്ത്യ തലത്തില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ നാലാം സ്ഥാനം കരസ്ഥമാക്കിയ അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ മഹിളാ സംഘടനയായ ലജ്‌നാ ഇമാഇല്ലാഹ് യൂണിറ്റിനെയാണ് ആളൂര്‍ അഹ്‌മദിയ്യാ മിഷന്‍ ഹൗസില്‍ നടന്ന ചടങ്ങില്‍ അനുമോദിച്ചത്. പ്രവര്‍ത്തന മികവില്‍ അഖിലേന്ത്യാ തലത്തില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയതിന് പഞ്ചാബിലെ ഖാദിയാനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി തിരിച്ചെത്തിയ സംഘടന അംഗങ്ങളെ ചടങ്ങില്‍ അനുമോദിച്ചു. മൗലവി ഗുലാം അഹ്‌മദ്, അബ്ബാസ് ആളൂര്‍, റുസ്തം അഹ്‌മദി, അയാന്‍ അഹ്‌മദ്, റസീന അന്‍സര്‍ എന്നിവര്‍ സംസാരിച്ചു.