ബഥാനിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീഡില്‍ വനിതാ സംഗമം സംഘടിപ്പിക്കുന്നു

ബഥാനിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീഡില്‍ വനിത ദിനത്തില്‍ വനിതാ സംഗമം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മാര്‍ച്ച് 8 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ വൈകീട്ട് 6 മണി വരെ കോളേജിലെ വനിതാ സെല്ലിന്റെ നേതൃത്വത്തിലാണ് വനിതാ സംഗമം സംഘടിപ്പിക്കുന്നത്.അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഭാഗമായി കുന്നംകുളം നഗരസഭയിലെയും സമീപത്തെ ചൊവ്വന്നൂര്‍, കടങ്ങോട്, ചൂണ്ടല്‍, കണ്ടാണശ്ശേരി, പോര്‍ക്കു ളം, കടവല്ലൂര്‍, കാട്ടകാമ്പാല്‍ എന്നി ഏഴ് പഞ്ചായത്തുകളിലെയും വനിതകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് വനിതാ സംഗമം സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വ്യക്തിഗത നേട്ടങ്ങള്‍ കൈവരിച്ച വനിതകളെ ഈ സംഗമത്തില്‍ ആദരിക്കും.നേട്ടങ്ങള്‍ കരസ്ഥമാക്കിയ വനിതകള്‍ 6235030044 എന്ന നമ്പറിലേക്ക് വിശദ വിവരങ്ങളടക്കം വാട്ട്‌സാപ്പ് ചെയ്യേണ്ടതാണ്.ചലച്ചിത്രതാരം അപര്‍ണ ബാലമുരളി മുഖ്യാഥിതിയായി ചടങ്ങില്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ബഥനി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഒ.ഐ.സി., പ്രിന്‍സിപ്പല്‍ ഡോ.സി.എല്‍.ജോഷി, അധ്യാപകരായ എം.രശ്മി,ടി. ആതിര, ജില്‍സി ജെയിംസ്, വിദ്യാര്‍ത്ഥി പ്രതിനിധി കെ.ജി. അഖില എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT