ഭിന്നശേഷിക്കാരുടെ വിവരശേഖരണം നടത്തുന്നതിന്റെ ഭാഗമായി ശില്പശാല നടത്തി

ചാവക്കാട് നഗരസഭാ പരിധിയിലുള്ള ഭിന്നശേഷിക്കാരുടെ വിവരശേഖരണം നടത്തുന്നതിന്റെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു.
നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പ്പശാല ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍
കെ.കെ.മുബാറക് അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ
എന്നിവര്‍ സംസാരിച്ചു. ഭിന്നശേഷി സൗഹൃദ നഗരസഭ എന്ന ലക്ഷ്യം കൈവരിക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. അടിസ്ഥാന വിവരശേഖരണത്തിനാശ്യമായ ഗൂഗിള്‍ ഫോം ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ വി.വി.ദീപ പരിചയപ്പെടുത്തി. ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ADVERTISEMENT