ലോക സി.എല്‍.സി ദിനാഘോഷം സംഘടിപ്പിച്ചു

മറ്റം സെന്റ് തോമസ് ഫൊറോന ഇടവകയിലെ സി.എല്‍.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോക സി.എല്‍.സി ദിനാഘോഷം സംഘടിപ്പിച്ചു. രണ്ടാമത്തെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി ഫാ. ഫ്രാന്‍സിസ് ആളൂര്‍ പതാക ഉയര്‍ത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ. ഫ്രാങ്കോ ചെറുതാണിക്കല്‍, സി.എല്‍.സി വൈസ് പ്രസിഡണ്ട് ജോസഫ് ജോഷി എന്നിവര്‍ സംസാരിച്ചു.
ജൂനിയര്‍-സീനിയര്‍-യൂത്ത് വിഭാഗങ്ങളിലെ സി.എല്‍.സി അംഗങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു.

ADVERTISEMENT