ലോക മലേറിയ ദിനാചരണം സംഘടിപ്പിച്ചു

ലോക മലേറിയ ദിനാചരണം സംഘടിപ്പിച്ചു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മറ്റം കരീസ്മ ഓഡിറ്റോറിയത്തില്‍ വെച്ച് യുവധാര കള്‍ച്ചറല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്. കുട്ടികള്‍ക്കായി കൊതുക് ജന്യ രോഗങ്ങള്‍, വ്യത്യസ്ത ഇനം കൊതുകുകളെക്കുറിച്ചുള്ള പഠനം, സമഗ്ര ആരോഗ്യ സംരക്ഷണം എന്നീ വിഷയങ്ങളില്‍ കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിഞ്ചു ജേക്കബ്.സി., ടി.എസ്.ശരത് എന്നിവര്‍ ക്ലാസുകള്‍ എടുത്തു. മലേറിയ ദിനാചരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എഫ്.ജോസഫ് നിര്‍വഹിച്ചുകൊണ്ട് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. ക്ലബ് ഭാരവാഹികളായ സി.എ.ജെസ്റ്റിന്‍, പി.വി.ലിസ്റ്റണ്‍, സി.വി.അരുണ്‍, ശരത് ലൂവീസ് എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

ADVERTISEMENT