ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് ഗുരുവായൂര്‍ എല്‍.എഫ് കോളേജിലെ മള്‍ട്ടി മീഡിയ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ജെ. ബിന്‍സി ഉദ്ഘാടനം ചെയ്തു. മള്‍ട്ടിമീഡിയ വിഭാഗം വിദ്യാര്‍ത്ഥിനികള്‍ എടുത്ത ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്ളത്. ഫോട്ടോ പ്രദര്‍ശനം വ്യാഴാഴ്ച സമാപിക്കും. പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം കാണാന്‍ അവസരമുണ്ടെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.