ലോക നാടക ദിനം ആചരിച്ചു

പൈതൃകം ഗുരുവായൂരിന്റെയും ചിറയിന്‍കീഴ് ഗംഗാധരന്‍ നായര്‍ സ്മാരക ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ ലോക നാടക ദിനം ആചരിച്ചു. പ്രശസ്ത കലാനിരൂപകന്‍ ഇ. ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൈതൃകം കോര്‍ഡിനേറ്റര്‍ അഡ്വ: രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു. നാടക കലാകാരന്മാര്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്ന നടന്‍ ശിവജി ഗുരുവായൂരിനെ ആദരിച്ചു. കാഞ്ചന ജി നായര്‍, കെ.യു. കൃഷ്ണകുമാര്‍, ബിജു ബാലകൃഷ്ണന്‍, മുരളി പുറനാട്ടുകര, മണലൂര്‍ ഗോപിനാഥ്, ചന്ദ്രന്‍ ചങ്കത്ത്, സജീവന്‍ നമ്പിയത്ത്, ഡോ: എം.എന്‍. രാജീവ്, ഷൈജന്‍ ശ്രീവത്സം, കെ.കെ. വേലായുധന്‍, ശ്രീകുമാര്‍ പി നായര്‍, രവി വട്ടരങ്ങത്ത്, മുരളി അകമ്പടി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് തിരുവനന്തപുരം രംഗപ്രഭാത് ചില്‍ഡ്രന്‍സ് തീയറ്ററിന്റെ ആല്‍ഫി 12 മിസ്സിംഗ് എന്ന നാടകം അരങ്ങേറി.

ADVERTISEMENT