ചാവക്കാട് എം ആര്‍ രാമന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി യദുകൃഷ്ണന് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. കുടുംബം പുലര്‍ത്താന്‍ വേണ്ടി പഠനത്തോടൊപ്പം കക്ക വില്‍പ്പനത്തട്ടില്‍ ജോലി ചെയ്തിരുന്ന യദുകൃഷ്ണന്റെ അവസ്ഥയിറിഞ്ഞ് ഒരു കൂട്ടം നന്മ മനസ്സുകള്‍ മുന്നോട്ടുവന്നതോടെ അന്തിയുറങ്ങാന്‍ വീടായി. ചേറ്റുവ വി.എസ് കേരളീയന്‍ വായനശാലക്ക് സമീപം നാലര സെന്റ് ഭൂമിയും വീടും കൈമാറി. 15 ലക്ഷം രൂപയാണ് വീടും സ്ഥലവും വാങ്ങാന്‍ വേണ്ടത്. ആദ്യ ഗഡു 9 ലക്ഷം രൂപ വീട്ടുടമക്ക് നല്‍കി കരാര്‍ ഒപ്പിട്ടതിന് ശേഷമാണ് വീട് കൈമാറ്റം നടത്തിയത്. സ്‌കൂള്‍ അധികൃതര്‍. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒരു കമ്മറ്റിയാണ് ഇതിനായി പ്രവര്‍ത്തിച്ചത്. ഇനിയും 6 ലാക്ഷം രൂപ കൂടി സമാഹരിക്കണം.