നാല് ഗ്രാം മെത്താഫെറ്റാമൈനുമായി യുവാവ് അറസ്റ്റില്‍

മാരക മയക്കുമരുന്നായ നാല് ഗ്രാം മെത്താഫെറ്റാമൈനുമായി യുവാവിനെ കുന്നംകുളം റേഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കണ്ടാണശ്ശേരി കരിയന്നൂര്‍ സ്വദേശി കോരത്ത് വളപ്പില്‍ വീട്ടില്‍ 30 വയസുള്ള സുജിത്തിനെയാണ് കുന്നംകുളം റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.  എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍, ആനായ്ക്കലില്‍ നിന്ന് കഴിഞ്ഞ ദിവസം വൈകീട്ടാണ് പ്രതി പിടിയിലായത്.

അറസ്റ്റ് ചെയ്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഫല്‍ഗുണന്‍, സുനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ മധു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിതിന്‍, മനോജ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ റൂബി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

ADVERTISEMENT