ഗായകനും അധ്യാപകനുമായ വെള്ളാറ്റഞ്ഞൂര്‍ സ്വദേശിയെ തൃശൂരിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഗായകനും അധ്യാപകനുമായ വെള്ളാറ്റഞ്ഞൂര്‍ സ്വദേശിയെ തൃശൂരിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ഇലഞ്ഞിക്കൂട്ടം ബാന്റ് ലീഡറും ഡയറക്ടറുമായ 41 വയസുള്ള അനൂപ് വെള്ളാറ്റഞ്ഞൂരിനെയാണ് തൃശൂര്‍ ചെല്ലൂരിലുള്ള ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവേകോദയം സ്‌കൂളിലെ ഹയര്‍ സെക്കന്ററി ഇംഗ്ലീഷ് അധ്യാപകനായ അനൂപ് വെള്ളാറ്റഞ്ഞൂര്‍, കല്ലാറ്റ് പരേതനായ പീതാംബരന്‍ മാസ്റ്ററുടേയും രാജലക്ഷ്മി ടീച്ചറുടെയും മകനാണ്. ആയുര്‍വ്വേദ ഡോക്ടര്‍ പാര്‍വ്വതിയാണ് ഭാര്യ. പാര്‍വ്വണ, പാര്‍ത്ഥിപ് എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം പിന്നീട് നടക്കും.

 

ADVERTISEMENT