ബൈക്ക് യാത്രയ്ക്കിടെ തലകറങ്ങി വീണ് യുവാവിന് പരിക്കേറ്റു

ഗുരുവായൂര്‍ നെന്മിനിയില്‍ ബൈക്ക് യാത്രയ്ക്കിടെ തലകറങ്ങി വീണ് യുവാവിന് പരിക്കേറ്റു. ഗുരുവായൂര്‍ ആലപ്പുറത്ത് നിവേദ് കൃഷ്ണക്കാണ് പരിക്കേറ്റത്. റെയില്‍വേ ഗേറ്റ് റോഡില്‍ രാവിലെ 10 മണിയോടെയാണ് അപകടം. യുവാവിന്റെ വലത് കൈയുടെ ചെറുവിരല്‍ അറ്റുതൂങ്ങി. ഉടന്‍ തന്നെ ആക്ട്‌സ് പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ADVERTISEMENT