അണ്ടത്തോട് തങ്ങള്‍പടി 310 ബീച്ചില്‍ പ്രവര്‍ത്തനം ആരംഭിച്ച അനധികൃത കള്ള്ഷാപ്പിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് പുന്നയൂര്‍ക്കുളം മണ്ഡലം വൈസ് പ്രസിഡന്റ് സജീല്‍ ബാവുണ്ണിയാണ് തൃശ്ശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് പൂട്ടിക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രദേശത്തെ നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള ആക്ഷന്‍ കൗണ്‍സിലുമായി സഹകരിച്ച് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും സജീല്‍ പറഞ്ഞു.