ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ മാലിന്യമുക്ത പ്രഖ്യാപനം നടത്തി

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ബ്ലോക്ക് തല മാലിന്യമുക്ത പ്രഖ്യാപനം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടി പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസകുട്ടി അധ്യക്ഷത വഹിച്ചു. മന്നലാംകുന്ന് മുഹമ്മദുണ്ണി, ഒരുമനയുര്‍ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍എംകെ നബീല്‍ എന്നിവര്‍ സംസാരിച്ചു. മാലിന്യമുക്ത ഗ്രാമപഞ്ചായത്തുകളില്‍ വടക്കേക്കാട് ഗ്രാമപഞ്ചായത്തിന് പഞ്ചായത്ത് തല പുരസ്‌കാരം ലഭിച്ചു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ വടക്കേക്കാട്, രാജാ ആയുര്‍വേദ റിസോര്‍ട്ട്, ഉദയ വായനശാല ഇരട്ടപ്പുഴ, കുന്നത്തൂര്‍ റസിഡന്‍സി പുന്നയൂര്‍ക്കുളം, ഒരുമനയൂര്‍ ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി വടക്കേക്കാട് എന്നീ സ്ഥാപനങ്ങള്‍ പ്രത്യേക പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു.

 

ADVERTISEMENT