വിദ്യാഭ്യാസ വകുപ്പിന്റെ മാതൃകാ പദ്ധതിയായ സൂംബ ഡാന്‍സിന് ചാവക്കാട് എംആര്‍ രാമന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഉണ്ണികൃഷ്ണന്‍ എം യു അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എംബി പ്രമീള, പ്രിന്‍സിപ്പല്‍ എംഡി ഷീബ, ഹെഡ്മിസ്ട്രസ് എം സന്ധ്യ, പിടിഎ പ്രസിഡണ്ട് ഷൈബി വത്സന്‍, വൈസ് പ്രസിഡണ്ട് സിറാജ്, സീനിയര്‍ അസിസ്റ്റന്റ് പി ഷീജ, സ്റ്റാഫ് സെക്രട്ടറി സുനീഷ് കെ തോമസ് എന്നിവര്‍ സംസാരിച്ചു. സൂമ്പ ഡാന്‍സിന് അധ്യാപകരായ അശ്വതി ആര്‍,ലിമി സി എം, ആതിര വിപി,ചിത്ര കെ എസ് എന്നിവര്‍ നേതൃത്വം നല്‍കി.