ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ ആഭിമുഖ്യത്തില്‍ ഒരാഴ്ചകാലം നീണ്ടു നില്‍ക്കുന്ന സോഷ്യല്‍ മീഡിയ സംസ്ഥാന ക്യാമ്പയിന് വെള്ളിയാഴ്ച തുടക്കമായി

40

ഓള്‍ കേരള വീല്‍ ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ ആഭിമുഖ്യത്തില്‍ ഒരാഴ്ചകാലം നീണ്ടു നില്‍ക്കുന്ന സോഷ്യല്‍ മീഡിയ സംസ്ഥാന ക്യാമ്പയിന് വെള്ളിയാഴ്ച തുടക്കമായി . കൊല്ലരുത് ഈ മക്കളെ എന്ന പേരിലാണ് സംഘടന ക്യാമ്പയിന്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ ചെറുക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഭിന്നശേഷി മക്കളെ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുക, പെന്‍ഷന്‍ തുക ഉയര്‍ത്തുക, കൃത്യസമയത്ത് വിതരണം ചെയ്യുക, രക്ഷിതാക്കള്‍ക്കുള്ള ആശ്വാസ കിരണം പോലുള്ള പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക, ഭിന്നശേഷിക്കാര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് കടുത്ത ശിക്ഷ നടപ്പാക്കുക എന്നി ആവശ്യങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. സംസ്ഥാന പ്രസിഡന്റ് സി.സി ഒ നാസര്‍ കണ്ണൂര്‍ , ജനറല്‍ സെക്രട്ടറി രാജീവ് പള്ളുരുത്തി, സംസ്ഥാന ട്രഷറര്‍ സിന്ധു സുദേവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍