ചൂണ്ടലില്‍ ഡിവൈഡറിലേക്ക് വാഹനം ഇടിച്ചു കയറി വീണ്ടും അപകടം.

193

ചൂണ്ടലില്‍ ഡിവൈഡറിലേക്ക് വാഹനം ഇടിച്ചു കയറി വീണ്ടും അപകടം. ചൂണ്ടല്‍ സെന്ററിലെ അശാസ്ത്രീയമായ ഡിവൈഡറിലേക്ക് കാര്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. ഗുരുവായൂര്‍ സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. ചൂണ്ടല്‍ സെന്ററില്‍ ഡിവൈഡറിലേക്ക് വാഹനങ്ങള്‍ ഇടിച്ച് കയറിയുള്ള അപകടങ്ങള്‍ പതിവായി മാറിയിരിക്കുകയാണ്. സെന്ററില്‍ ലൈറ്റ് പ്രകാശിപ്പിക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കാത്തതാണ് അപകടങ്ങള്‍ സംഭവിക്കുന്നതിന് കാരണമാകുന്നത്. ചൂണ്ടല്‍ സെന്ററില്‍ നിരവധി അപകടങ്ങള്‍ നടന്നിട്ടും അധികാരികള്‍ മൗനം തുടരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ കാറിന് കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു.