തൃശൂര്‍ – കുറ്റിപ്പുറം റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിയുന്നത്ര വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി

163

തൃശൂര്‍ – കുറ്റിപ്പുറം റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിയുന്നത്ര വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വകുപ്പ് സെക്രട്ടറി നേരിട്ട് മേല്‍നോട്ടം വഹിക്കും. പ്രവൃത്തി നടത്തിപ്പില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ മന്ത്രി പറഞ്ഞു. മന്ത്രിമാരായ ഡോ. ആര്‍. ബിന്ദു, കെ. രാജന്‍, എംഎല്‍എ മാരായ എ.സി. മൊയ്തീന്‍, സേവ്യര്‍ ചിറ്റിലപ്പള്ളി, മുരളി പെരുനെല്ലി, സി.സി.മുകുന്ദന്‍, വി.ആര്‍.സുനില്‍കുമാര്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.ബിജു, തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ എന്നിവരും കെ.എസ്.ടി.പി ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.