ഓട്ടോറിക്ഷ പാര്‍ക്കിങുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം പരിഹരിച്ചു

198

വെള്ളറക്കാട് കടങ്ങോട് പഞ്ചായത്ത് ഓഫീസ് സ്റ്റോപ്പിന് സമീപം ഓട്ടോറിക്ഷ പാര്‍ക്കിങുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം പരിഹരിച്ചു. റെഗുലേറ്ററി കമ്മറ്റിയുടെ ചര്‍ച്ചകള്‍ക്ക് ശേഷം ഓട്ടോറിക്ഷ പാര്‍ക്കിംഗ് മാര്‍ക്ക് ചെയ്ത് പുനസ്ഥാപിച്ചു. കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍, വൈസ് പ്രസിഡന്റ് പി.എസ് പുരുഷോത്തമന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമണി രാജന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി ലോറന്‍സ്, എരുമപ്പെട്ടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ജബ്ബാര്‍, റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അശോക് കുമാര്‍, കുന്നംകുളം പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ സ്മിജ, കടങ്ങോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. മായാദേവി എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.