അഹ്‌മദിയ്യാ വയോജന സംഘടന പ്രാദേശിക സമ്മേളനം സംഘടിപ്പിച്ചു

31

അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ വയോജന സംഘടനയായ മജ്ലിസ് അന്‍സാറുല്ലാഹ് ആളൂര്‍- ചാവക്കാട് യൂണിറ്റിന്റെ പ്രാദേശിക സമ്മേളനം ആളൂര്‍ അഹ്‌മദിയ്യാ മിഷന്‍ ഹൗസില്‍ ചേര്‍ന്നു. വിവിധ കായിക വൈജ്ഞാനിക മത്സരങ്ങളോടെ നടന്ന സമ്മേളനം തൃശ്ശൂര്‍, പാലക്കാട് ജില്ലാ വയോജന സംഘടനാ പ്രസിഡണ്ട് ഹബീബുള്ള ഉദ്ഘാടനം ചെയ്തു. സംഘടന പ്രാദേശിക ഘടകം പ്രസിഡണ്ട് പി എം സിദ്ധീഖ് അധ്യക്ഷനായി. ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് മിഷ്ണറി മൗലവി ഗുലാം അഹ്‌മദ്, പാലക്കാട് അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് നസ്‌റുള്ളാഹ്, ചാവക്കാട് അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് മിഷ്ണറി മൗലവി മുഹമ്മദ് തല്‍ഹ എന്നിവര്‍ സംസാരിച്ചു. കായിക വൈജ്ഞാനിക മത്സര വിജയികള്‍ക്ക് ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്‍ ഖാദിര്‍, ചാവക്കാട് അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് അഷ്റഫ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.