ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലിറ്റററി ഫെസ്റ്റ് സംഘടിപ്പിച്ചു

32

വെള്ളിതിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലിറ്റററി ഫെസ്റ്റ് സംഘടിപ്പിച്ചു. കേരളവര്‍മ കോളേജിലെ റിട്ടയേര്‍ഡ് പ്രൊഫസറും കവിയും നിരൂപകനും ജേര്‍ണലിസ്റ്റുമായ വി.ജി.തമ്പി ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഒ.ഐ.സി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ യാക്കൂബ് ഒ.ഐ.സി, ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ രാധാമണി സി എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ വായന വാരത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും നല്‍കി. ഇംഗ്ലീഷ് -മലയാളം-സംസ്‌കൃതം-ഹിന്ദി എന്നീ ഭാഷാ വിഷയങ്ങളുടെ നേതൃത്വത്തില്‍ എക്‌സിബിഷന്‍, റീഡിങ് കോര്‍ണര്‍, മോഷന്‍ പ്ലേ എന്നിവ സംഘടിപ്പിച്ചു. അധ്യാപകരായ ലത പി.ആര്‍ സ്വാഗതവും ധന്യ മുരളീധരന്‍ നന്ദിയും പറഞ്ഞു.