ചെമ്മണ്ണൂര്‍ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ പുരസ്‌കാരം നല്‍കി

34

കോണ്‍ഗ്രസ്സ് ആര്‍ത്താറ്റ് മണ്ഡലം ചെമ്മണ്ണൂര്‍ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി , പ്ലസ് ടു ഫുള്‍ എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് മേഞ്ചേരി തറയില്‍ രാജഗോപാല്‍ ഭാര്യയുടെ സ്മരണാര്‍ഥം വിദ്യാഭ്യാസ പുരസ്‌കാരം നല്‍കി ആദരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും നടന്നു. കുന്നംകുളം നഗരസഭാ കൗണ്‍സിലറും, ആര്‍ത്താറ്റ് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റുമായ മിഷ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ത്താറ്റ് മണ്ഡലം മുന്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റും കാര്‍ഷികേതര സഹകരണ സംഘം പ്രസിഡന്റുമായ സുഗുണന്‍ , രാജഗോപാല്‍ എം എ, രാജേഷ് വി എം, കമലാദേവി കൊഴുപ്പാട്ട്, വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.