‘തടവറയില്‍ നിന്ന്’ – സുവിശേഷ ദമ്പതികള്‍ ഞായറാഴ്ച കുന്നംകുളത്ത്

ഉത്തരേന്ത്യയില്‍ സുവിശേഷം അറിയിച്ചതിന് തടവിലാക്കപ്പെട്ട പാസ്റ്റര്‍ ജോസ് പാപ്പച്ചന്‍, സഹധര്‍മ്മിണി സിസ്റ്റര്‍ ഷീജ ജോസ് എന്നിവര്‍ ഞായറാഴ്ച കുന്നംകുളത്ത്. വൈകീട്ട് 6.30ന് ചൊവ്വന്നൂര്‍ ഗുഹയ്ക്ക് സമീപം ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ഡ്യ ഹാളില്‍ നടക്കുന്ന യോഗത്തില്‍ ഇരുവരും അനുഭവങ്ങള്‍ പങ്ക് വെയ്ക്കും. കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പാണ് സംഘാടകര്‍. യു.പി.എഫ്. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ലിബിനി ചുമ്മാര്‍, സെക്രട്ടറി ബ്രദര്‍ ഷിജു പനക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ബ്രദര്‍ റ്റിജിന്‍ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT