പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ആലത്തൂര്‍ ലോകസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.രാധാകൃഷ്ണന് എരുമപ്പെട്ടി പഞ്ചായത്തില്‍ സ്വീകരണം നല്‍കി

90

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ആലത്തൂര്‍ ലോകസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.രാധാകൃഷ്ണന് എരുമപ്പെട്ടി പഞ്ചായത്തില്‍ സ്വീകരണം നല്‍കി. കടങ്ങോട് റോഡ് സെന്ററില്‍ നടന്ന സ്വീകരണ യോഗത്തില്‍ എല്‍.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു.സി.പി.എം വടക്കാഞ്ചേരി ഏരിയമ്മിറ്റി അംഗം കെ.എം.അഷറഫ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ടി. ദേവസി,സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.കെ.മനോജ് കുമാര്‍,എന്‍.സി.പി മണ്ഡലം പ്രസിഡന്റ് ബെന്നി ദാസ്,യു.കെ. മണി,ഒ.ബി സുബ്രഹ്‌മണ്യന്‍,കെ. ശാരദാമ്മ,പി.ടി.ജോസഫ്,സുമന സുഗതന്‍,പി.സി.അപാല്‍ മണി, എന്‍.ബി.ബിജു,ദിവ്യ മനോജ്,കെ. കെ.യോഗേഷ് നകുലാ പ്രമോദ്, എം.വി.വിനീത്,അങ്കിത സുഗതന്‍ തുടങ്ങിയവര്‍ ഹാരാര്‍പ്പണം നടത്തി.സേവിയര്‍ ചിറ്റിലപ്പിള എം. എല്‍.എ,എം.ബാലാജി,എം.എന്‍. സത്യന്‍,കെ.ഡി.ബാഹുലേയന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.