വയനാടിന്റെ പുനരധിവാസത്തിനായി നാഷണല്‍ സര്‍വീസ് സ്കീം 50,350 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. പെരുമ്പിലാവ് മാര്‍ ഒസ്താത്തിയോസ് ട്രെയിനിങ് കോളേജിലെ എന്‍. എസ് .എസ് വളണ്ടിയര്‍മാര്‍ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ സമാഹരിച്ച തുക എംഎല്‍എ എസി മൊയ്തീന് കൈമാറി. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ പി ഐ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രന്, എന്‍എസ്എസ് ഉപദേശി അംഗം ഡോക്ടര്‍ വി. സി ബിനോജ്, ഐ ക്യു എ സി കോഡിനേറ്റര്‍ നിഖില്‍ ബാബു , എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ടി കെ രാജി , വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Home Bureaus Perumpilavu വയനാടിന്റെ പുനരധിവാസത്തിനായി നാഷണല്‍ സര്‍വീസ് സ്കീം 50,350 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു