സ്വച്ഛ് ഭാരത് മിഷന്‍ സ്വച്ഛതാ ഹി സേവാ പ്രചരണ ക്യാമ്പയിന്റെ ഭാഗമായി കുന്നംകുളം നഗരസഭ കൂട്ടയോട്ടം സംഘടിപ്പിച്ചു

സ്വച്ഛ് ഭാരത് മിഷന്‍ സ്വച്ഛതാ ഹി സേവാ പ്രചരണ ക്യാമ്പയിന്റെ ഭാഗമായി കുന്നംകുളം നഗരസഭ കൂട്ടയോട്ടം സംഘടിപ്പിച്ചു. നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം.സുരേഷ് ക്യാമ്പയിന്‍ സന്ദേശം നല്‍കി. കുന്നംകുളം എസ്.എച്ച്.ഒ.-യു.കെ.ഷാജഹാന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.സോമശേഖരന്‍, പ്രിയ സജീഷ്, കൗണ്‍സിലര്‍മാരായ ബിജു സി.ബേബി, വി.കെ. സുനില്‍കുമാര്‍, ഗവ. ബോയ്സ് ഹൈസ്‌ക്കൂള്‍ കായിക വിഭാഗം മേധാവി ശ്രീനേഷ് മാസ്റ്റര്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂള്‍ സീനിയര്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച കൂട്ടയോട്ടം നഗരം ചുറ്റി നഗരസഭ അങ്കണത്തില്‍ സമാപിച്ചു. രാജ്യാന്തര അത്ലറ്റ് ആന്‍സി സോജന്‍ കൂട്ടയോട്ടത്തിന് നേതൃത്വം നല്‍കി. സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍, ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധികള്‍, നഗരസഭ ജീവനക്കാര്‍ അടക്കം100 ലേറെ പേര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.

 

ADVERTISEMENT
Malaya Image 1

Post 3 Image