അണ്ടത്തോട് മഹല്ല് ജുമുഅത്ത് കമ്മിറ്റിയുടെ നേതൃത്തത്തില്‍ ഈ വര്‍ഷം അണ്ടത്തോട് മഹല്ലില്‍ നിന്ന് പരിശുദ്ധ ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയപ്പ് നല്‍കി.മഹല്ല് പ്രസിഡണ്ട് വി കെ മുഹമ്മദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ മഹല്ല് ഖത്തീബ് ബി മുഹമ്മദ് അശ്റഫി ഉല്‍ഘാടനം നിര്‍വഹിച്ചു. മഹല്ല് മുദരിസ് സിറാജുദ്ധീന്‍ ഫൈസി ഉല്‍ബോധന പ്രസംഗം നടത്തി. കബീര്‍ സഖാഫി, അബ്ദുസ്സമദ് ആനോടിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. മഹല്ല് ജനറല്‍ സെക്രട്ടറി വി മായിന്‍ കുട്ടി സ്വാഗതവും സെക്രട്ടറി സി ബി റഷീദ് മൗലവി നന്ദിയും പറഞ്ഞു.