തിരുവത്ര കുഞ്ചേരിയില്‍ സിപിഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെജി ശിവദാസന്‍ ജാഥ ഉദ്ഘാടനം ചെയ്തു. സിപിഐ നേതാവ് സതീന്ദ്രന് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്, വൈസ് ക്യാപ്റ്റന്‍ അഡ്വക്കേറ്റ് മുഹമ്മദ് അന്‍വര്‍,ജാഥാമനേജര് പി കെ സൈതാലി കുട്ടി സിപിഐഎം ചാവക്കാട് ഏരിയ സെക്രട്ടറി ശിവദാസന്‍,ഏരിയ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജാഥ വെള്ളിയാഴ്ച വൈകിട്ട് സമാപിക്കും.