കാര്‍ഗില്‍ യുദ്ധം നയിച്ച യുദ്ധ സേവാ മെഡല്‍ ജേതാവ് ബ്രിഗേഡിയര്‍ എന്‍ എ സുബ്രഹ്‌മണ്യനെ ആദരിച്ചു

 

കാര്‍ഗില്‍ വിജയദിനത്തില്‍ കാര്‍ഗില്‍ യുദ്ധം നയിച്ച യുദ്ധ സേവാ മെഡല്‍ ജേതാവ് ബ്രിഗേഡിയര്‍ എന്‍ എ സുബ്രഹ്‌മണ്യനെ ഗുരുവായൂര്‍ ഗാന്ധി സ്മൃതി മണ്ഡപത്തിലെ അമര്‍ ജവാന്‍ സ്തൂപത്തിന് സമീപം ആദരിച്ചു. 24 കേരള ബറ്റാലിയന്‍ അസോസിയേറ്റ്ഡ് എന്‍.സി.സി ഓഫീസര്‍ മേജര്‍ പി.ജെ സ്‌റ്റൈജു ആദര സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് രവിചങ്കത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍, കെ കെ വേലായുധന്‍ കലാകാരന്‍ മണലൂര്‍ ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. ഗുരുവായൂര്‍ എല്‍ എഫ് കോളേജ്, കുന്നംകുളം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് എന്നിവിടങ്ങളിലെ എന്‍.സി.സി കേഡറ്റുകളും പങ്കെടത്തു. ബ്രിഗേഡിയര്‍ എന്‍.എ സുബ്രമണ്യന്‍ മറുപടി പ്രസംഗം നടത്തി.

ADVERTISEMENT