പത്താം ക്ലാസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ പൂക്കോട് മഞ്ഞക്കാട്ട് സജിവ്-രതി ദമ്പതികളുടെ മകള്‍ ദേവികയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊഴിയൂര്‍ സെന്റ് ജോര്‍ജ്ജ് സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. രാവിലെ സ്കുളിലേക്ക് പോയിരുന്നു. ഉച്ചക്ക് 12 മണിയോടെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുവായൂര്‍ പോലീസും സയന്റിഫിക് അസിസ്റ്റന്റും സ്ഥലതെത്തി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ദില്‍ജിത് സഹോദരനാണ്.