പതിനഞ്ചാമത് തൃശൂര്‍ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിനും കേരള സ്‌കൂള്‍ സ്‌കില്‍ ഫെസ്റ്റിവലിനും തുടക്കമായി

പതിനഞ്ചാമത് തൃശൂര്‍ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിനും കേരള സ്‌കൂള്‍ സ്‌കില്‍ ഫെസ്റ്റിവലിനും എല്‍ എഫ് സി ജി എച്ച്എസ്എസ് മമ്മിയൂര്‍
സ്‌കൂളില്‍ തുടക്കമായി. എന്‍ കെ അക്ബര്‍ എംഎല്‍എ വെള്ളത്തില്‍ ദീപം തെളിയിച്ചുകൊണ്ടും, ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടും ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി എം ബാലകൃഷ്ണന്‍, ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന രണദിവെ , വാര്‍ഡ് കൗണ്‍സിലര്‍ ബേബി ഫാന്‍സിസ്, നവീന പി, ഡി ശ്രീജ, ഡോ. എന്‍ ജെ ബിനോയ് , അക്കാദമിക് കോഡിനേറ്റര്‍ എച്ച് എസ് എസ് വിഭാഗം ടി എം ലത തുടങ്ങിവര്‍ സംസാരിച്ചു. ചടങ്ങില്‍ ശാസ്ത്രമേളയുടെ ലോഗോ തയ്യാറാക്കിയ പൂവത്തുംകടവില്‍ പി കെ മുജീബ് റഹ്മാനെ ഉപഹാരം നല്‍കി ആദരിച്ചു.

 

ADVERTISEMENT