30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Guruvayur പൂരത്തിനിടെയുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റ് ചികിത്സയിലായിരുന്ന തൊഴിയൂര്‍ സ്വദേശി മരിച്ചു

പൂരത്തിനിടെയുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റ് ചികിത്സയിലായിരുന്ന തൊഴിയൂര്‍ സ്വദേശി മരിച്ചു

5905

പൂരത്തിനിടെയുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. തൊഴിയൂര്‍ താഴിശ്ശേരി സ്വദേശി താഴിശ്ശേരി വീട്ടില്‍ ഗിരീഷ് (52) ആണ് മരിച്ചത്. കഴിഞ്ഞ 15ന് കപ്പിയൂര്‍ ചിറക്കല്‍ ക്ഷേത്രോത്സവത്തിനിടയിലാണ് തര്‍ക്കം ഉണ്ടായത്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്ക് ബൈക്കില്‍ വന്ന തൊഴിയൂര്‍ കോടത്തൂര്‍ അശ്വന്തുമായാണ് തര്‍ക്കം ഉണ്ടായത്. സംഭവത്തിനുശേഷം അശ്വന്ത് ഗിരീഷിന്റെ വീട്ടിലെത്തി പുറത്തേക്ക് വിളിച്ച് ഇറക്കി വെട്ടുകത്തി കൊണ്ട് തലയില്‍ വെട്ടുകയായിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെ വൈകീട്ടാണ് മരണം സംഭവിച്ചത്. അശ്വന്തിനെ 16ന് ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡില്‍ ആണ്

ADVERTISEMENT
error: Content is protected !!