31.5 C
Kunnamkulam
Tuesday, November 17, 2026
Home Bureaus Guruvayur ഗുരുവായൂരിലെ തീര്‍ഥാടക തിരക്ക് നിയന്ത്രിക്കാന്‍ 60 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരുടെ സേവനം ആരംഭിച്ചു

ഗുരുവായൂരിലെ തീര്‍ഥാടക തിരക്ക് നിയന്ത്രിക്കാന്‍ 60 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരുടെ സേവനം ആരംഭിച്ചു

9

മണ്ഡലകാലത്ത് ഗുരുവായൂരിലെ തീര്‍ഥാടക തിരക്ക് നിയന്ത്രിക്കാന്‍ 60 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരുടെ സേവനം ആരംഭിച്ചു. 40 പുരുഷന്മാരും 20 വനിതകളുമടങ്ങുന്ന സംഘത്തെയാണ് മണ്ഡലകാല സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നിയോഗിച്ചിട്ടുള്ളത്. ഇന്നര്‍ ഔട്ടര്‍ റിംഗ് റോഡുകളില്‍ ഗതാഗത നിയന്ത്രണവും ജനത്തിരക്ക് നിയന്ത്രണവും കാര്യക്ഷമമാക്കുകയാണ് ഇവരുടെ പ്രധാന ചുമതല. പ്രധാനപ്പെട്ട 20 കേന്ദ്രങ്ങളില്‍ ഇവരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. തീര്‍ഥാടകരുടെയും വാഹനങ്ങളുടെയും ഒഴുക്ക് സുഗമമാക്കുന്നതിനൊപ്പം തിരക്കേറിയ മേഖലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ഇവരുടെ സാന്നിധ്യം സഹായകമാകും.
മൂന്ന് ഷിഫ്റ്റുകളിലായാണ് ഡ്യൂട്ടി ക്രമീകരിച്ചിരിക്കുന്നത്. ഓരോ ഉദ്യോഗസ്ഥനും എട്ടുമണിക്കൂര്‍ വീതം സേവനമനുഷ്ഠിക്കും. ഇതിലൂടെ രാവും പകലും തുടര്‍ച്ചയായി പോലീസ് സാന്നിധ്യം ഉറപ്പാക്കും. മണ്ഡലകാലം അവസാനിക്കുന്നതുവരെ ഈ ക്രമീകരണം തുടരും. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും മേല്‍നോട്ടത്തിനും ടെമ്പിള്‍ പോലീസ് എസ്.എച്ച്.ഒ. കെ.ജി. ജയപ്രദീപിനും സി.പി.ഒ. കെ.ജി. അനൂപിനുമാണ് ചുമതല.

ADVERTISEMENT
error: Content is protected !!