ശബരിമല തീര്‍ത്ഥാടകരുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ഗുരുവായൂര്‍ നഗരസഭയില്‍ ഫസ്റ്റ് എയ്ഡ് ബൂത്ത് പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭ ഓഫീസിനോട് ചേര്‍ന്ന് ആരംഭിച്ച ഫസ്റ്റ് എയ്ഡ് ബൂത്ത് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയര്‍മാന്‍ കെ.കെ. ജ്യോതിരാജ് അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എ. വി. ഗോപിനാഥ് മുഖ്യാതിഥിയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ലീന റാണി, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷാനി റെജി, വി. അനൂപ്, ബിന്ദു അജിത്കുമാര്‍, എ.ടി. ഹംസ, രതി ജനാര്‍ദനന്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ലക്ഷ്മി ഭദ്രന്‍, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ എന്‍.എസ്. ഷൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വ്വേദം എന്നീ വിഭാഗങ്ങളില്‍ 24 മണിക്കൂറും പ്രാഥമിക ശുശ്രൂഷ ലഭിക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്റേയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റേയും സഹകരണത്തോടെ മണ്ഡലകാലം അവസാനിക്കുന്നതുവരെ ഉണ്ടാകും.



