വടക്കേക്കാട് കൃഷിഭവന്റെയും കാര്‍ഷിക കര്‍മസേനയുടെയും നേതൃത്വത്തില്‍ നാട്ടുചന്തയു കാര്‍ഷിക വിപണന മേളയും നടത്തി.എല്ലാ മാസവും രണ്ട് ചൊവ്വാഴ്ചകളിലാണ് ചന്ത നടത്താറുള്ളത്. കാര്‍ഷിക കര്‍മ്മ സേന ഹൈബ്രിഡ്ഡ് വിത്ത് ഉപയോഗിച്ച് മുളപ്പിച്ചെടുക്കുന്ന പച്ചക്കറി തൈകളായ പച്ചമുളക്, തക്കാളി, വഴുതന, കുമ്പളം വെണ്ട മത്തന്‍, തുടങ്ങിയവയും അഗ്രിക്കള്‍ച്ചര്‍ സര്‍വകലാശാലകളില്‍ മേടിച്ച മുന്തിയ ഇനം ഫലവൃക്ഷതൈകളും, പൂച്ചെടികളും ഇവിടെനിന്നും ലഭിക്കും. കൂടാതെ പ്രദേശത്തെ കര്‍ഷകരുടെ നേതൃത്വത്തില്‍ വിളവെടുത്ത പച്ചക്കറികളും വാഴപ്പഴങ്ങളും നാട്ടൂല്‍പന്നങ്ങളും വളങ്ങളും ഇവിടെ നിന്ന് ലഭിക്കും. കൃഷി ഓഫിസര്‍ ശ്രീരാഗ്, അസിസ്റ്റന്റ് ഓഫീസര്‍ രജനി എന്നിവരുടെ നേതൃത്വത്തില്‍ കാര്‍ഷിക കര്‍മസേന സൂപ്പര്‍ വൈസര്‍ ഷെക്കീല റെനീഷ്, സെക്രട്ടറി സബിത, പ്രസിഡന്റ് അനീഷ്, കുടുംബശ്രീ അഗ്രി സി ആര്‍ പി ലിജി, ജെ എല്‍ ജി ഗ്രൂപ്പ് അംഗങ്ങളും ചൊവ്വാഴ്ച ചന്തക്ക് സുകുമാരന്‍, അബൂബക്കര്‍ എന്നിവരാണ് ചന്ത നടത്തുന്നത്.



