12,000 രൂപയും രേഖകളും അടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരികെ നല്‍കി മാതൃകയായി ചാലിശ്ശേരിയിലെ ചുമട്ടു തൊഴിലാളികള്‍.

Advertisement

Advertisement

റോഡില്‍ നിന്നും കിട്ടിയ 12,000 രൂപയും രേഖകളും അടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരികെ നല്‍കി മാതൃകയായി ചാലിശ്ശേരിയിലെ ചുമട്ടു തൊഴിലാളികള്‍. ചാലിശ്ശേരി പട്ടാമ്പി റോഡിലെ ബസ് സ്റ്റോപ്പിന് സമീപത്തു നിന്നുമാണ് പണവും രേഖകളും അടങ്ങിയ പേഴ്‌സ് ചുമട്ടു തൊഴിലാളികളായ സന്തോഷ്, സുന്ദരന്‍ എന്നിവര്‍ക്ക് ലഭിച്ചത്. ഇവര്‍ പേഴ്‌സ് ചാലിശ്ശേരി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു.
പോലീസ,് പേഴ്‌സ് പരിശോധിച്ചതില്‍ നിന്നും ചാലിശ്ശേരി പെരുമണ്ണൂര്‍ പഴയിടത്ത് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വിശ്വനാഥന്‍ എന്ന വ്യക്തിയുടേതാണ് പേഴ്‌സാണെന്ന് മനസ്സിലായി. തുടര്‍ന്ന് സബ്ബ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍.റനീഷ് വിശ്വനാഥനെ വിളച്ച് വരുത്തി സ്റ്റേഷനില്‍ വെച്ച് പേഴ്‌സ് കൈമാറുകയും ചെയ്തു. വീടു റിപ്പയറിനായി കടം വാങ്ങിയ പണം തിരിച്ചു ലഭിച്ചതില്‍ ചുമട്ട് തൊഴിലാളികളോടും പോലീസിനോടും വിശ്വനാഥന്‍ നന്ദി പറഞ്ഞു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രജിത, പൊതുപ്രവര്‍ത്തകന്‍ പ്രദീപ് ചെറുവശ്ശേരി എന്നിവര്‍ ചുമട്ടുതൊഴിലാളികളുടെ സത്യസന്ധതയെ അഭിനന്ദിച്ചു.