തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഭദ്രാസന ഇടവകയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി

Advertisement

Advertisement

മലബാര്‍ സ്വതന്ത്ര സുറിയാനി സഭ തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഭദ്രാസന ഇടവകയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് തുടക്കം കുറിച്ച് കൊടിയേറ്റം നിര്‍വഹിച്ചു. ഏപ്രില്‍ 22, 23 തിയ്യതികളിലാണ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍. വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം സഭ മേലധ്യക്ഷന്‍ സിറില്‍ മാര്‍ ബസ്സെലിയോസ് മെത്രാപ്പോലീത്താ കൊടിയേറ്റം നിര്‍വഹിച്ചു. വികാരി ഫാദര്‍ തോമസ് കുരിയന്‍, സെക്രട്ടറി വിവേക് വടക്കന്‍, ട്രഷറര്‍ ബിനീഷ് ചെമ്മണൂര്‍ എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നല്‍കി. 22 നു വൈകീട്ട് സന്ധ്യ നമസ്‌കാരവും, കൈമുത്തും നേര്‍ച്ചയും, വാദ്യഘോഷവും വാദ്യഘോഷവും നടത്തും. 23 നു കാലത്ത് 8 മണിക്ക് വിശുദ്ധ കുര്‍ബ്ബാനയും റാസയും കൈമുത്തും പൊതുസദ്യയും ഉണ്ടായിരിക്കും.