കേരള കര്‍ഷക സംഘം എളവള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക സംഘം സംസ്ഥാന ജോ. സെക്രട്ടറിയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന കെ.പി. അരവിന്ദാക്ഷന്റെ ഓര്‍മ്മ പുതുക്കി
19-ാം ചരമവാര്‍ഷിക ദിനാചരണവും, മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനവും നടന്നു. വാക മാലതി യു.പി. സ്‌കൂള്‍ പരിസരത്ത് നടന്ന ദിനാചരണം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കര്‍ഷകസംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായ ടി.വി.ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം മേഖല
പ്രസിഡണ്ട് എം.ആര്‍ രജിതന്‍ അധ്യക്ഷനായി.



