27.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kechery മുസ്ലിഹ് മൗഊദ് ദിനം ആചരിച്ചു

മുസ്ലിഹ് മൗഊദ് ദിനം ആചരിച്ചു

ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം മിഷന്‍ ഹൗസില്‍ മുസ്ലിഹ് മൗഊദ് ദിനം ആചരിച്ചു. ഇമാം മഹ്ദിയായ മീര്‍സാ ഗുലാം അഹ്‌മദ് ഹോശിയാര്‍പൂരില്‍ നടത്തിയ തപോയഞ്ജത്തിന് ശേഷം 52 മഹത്തായ ഗുണങ്ങളോടു കൂടിയ ഒരു പുത്രന്റെ ജനനം സംബന്ധിച്ച് നടത്തിയ ദിവ്യപ്രഖ്യാപനത്തിന്റെ സ്മരണാര്‍ത്ഥമാണ് ലോകമെമ്പാടുമുള്ള അഹ്‌മദികള്‍ ഈ ദിനം ആചരിക്കുന്നത്. ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍ ചടങ്ങില്‍ അധ്യക്ഷനായി. റുസ്തം അഹ്‌മദി ഖുര്‍ആന്‍ പാരായണവും, അയാന്‍ അഹ്‌മദ് പദ്യവും ആലപിച്ചു. ആളൂര്‍ വായോജന സംഘടനാ പ്രസിഡണ്ട് അബ്ബാസ് ആളൂര്‍ പ്രവചന ഭാഗങ്ങള്‍ പാരായണം ചെയ്തു. വാഗ്ദത്ത പുത്രനും അഹ്‌മദിയ്യാ ഖിലാഫത്തിന്റെ രണ്ടാം ഖലീഫയുമായ മീര്‍സാ ബഷീറുദ്ധീന്‍ മഹ്‌മൂദ് അഹ്‌മദിന്റെ ജീവിതവും പ്രവചന സാക്ഷാത്കാരവും എന്ന വിഷയത്തെ ആസ്പദമാക്കി ആളൂര്‍ യുവജന സംഘടനാ പ്രസിഡണ്ട് താഹിര്‍ അഹ്‌മദ്, മൗലവി ഗുലാം അഹ്‌മദ് എന്നിവര്‍ പ്രഭാഷണം നടത്തി.

ADVERTISEMENT
error: Content is protected !!