33.3 C
Kunnamkulam
Tuesday, November 24, 2026
Home Bureaus Kechery ശതാബ്ദി നിറവിൽ മറ്റം സി.എൽ.സി; ഓർമ്മകൾ പങ്കുവെച്ച് മുൻകാല പ്രവർത്തകർ!

ശതാബ്ദി നിറവിൽ മറ്റം സി.എൽ.സി; ഓർമ്മകൾ പങ്കുവെച്ച് മുൻകാല പ്രവർത്തകർ!

35

മറ്റം സി.എല്‍.സി. ശതാബ്ദി സമാപനവും, അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍. ആന്‍ഡ്രൂസ് താഴത്തിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷവും മറ്റത്ത് നടന്നു. ഞായറാഴ്ച്ച വൈകീട്ട് മൂന്ന് മണിക്ക് മറ്റം സെന്റ് തോമസ് ഇടവക ദേവാലയത്തില്‍ മുന്‍കാല സി.എല്‍.സി. പ്രവര്‍ത്തകരുടെയും സമര്‍പ്പിതരുടെയും സംഗമം നടന്നു. അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡണ്ട് ഡോ. ജോബി തോമസ് കാക്കശ്ശേരി സംഗമം ഉദ്ഘാടനം ചെയ്തു. മറ്റം ഇടവക വികാരി ഫാ. ഡോ. ഫ്രാന്‍സിസ് ആളൂര്‍ അധ്യക്ഷനായി. അതിരൂപത സീനിയര്‍ സി എല്‍ സി ജനറല്‍ കോഡിനേറ്റര്‍ വിനേഷ് കോളേങ്ങാടന്‍ സംഗമത്തില്‍ മുഖ്യാതിഥിയായി. ജിയ കെ. തോമസ്, ടി. ഐ. ജോബി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇടവകയിലെ മുന്‍കാല സി.എല്‍.സി. പ്രവര്‍ത്തകരും സമര്‍പ്പിതരും തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു.

ADVERTISEMENT
error: Content is protected !!