29.9 C
Kunnamkulam
Monday, November 23, 2026
Home Bureaus Kunnamkulam കുന്നംകുളം ഉപജില്ലാ കലോത്സവം ; പഞ്ചവാദ്യ മത്സരത്തോടെ കലോത്സവ വേദികള്‍ സജീവമായി

കുന്നംകുളം ഉപജില്ലാ കലോത്സവം ; പഞ്ചവാദ്യ മത്സരത്തോടെ കലോത്സവ വേദികള്‍ സജീവമായി

0

 

വേദി രണ്ടില്‍ നടന്ന പ്രൗഢഗംഭീരമായ ഉദ്ഘാടന സമ്മേളനത്തിന് പിന്നാലെ, ഹൈസ്‌കൂള്‍ വിഭാഗം പഞ്ചവാദ്യ മത്സരത്തോടെയാണ് കലോത്സവ വേദികള്‍ സജീവമായത്. വാദ്യങ്ങളുടെ താളലയങ്ങള്‍ക്കൊപ്പം കാണികളുടെ ആവേശവും വാനോളമുയര്‍ന്നതോടെ രണ്ടാം വേദിയില്‍ നിറഞ്ഞ സദസ്സാണ് അനുഭവപ്പെട്ടത്. എച്ച് എസ് വിഭാഗത്തില്‍ ഒരു ടീം മാത്രമാണ് ഉണ്ടായിരുന്നത്. കടവല്ലൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍, എ ഗ്രേഡോടുകൂടി ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിവിധ സ്‌കൂള്‍ കലോത്സവവേദികളില്‍ വിധിനിര്‍ണയം നടത്തിയ കെ ജയകൃഷ്ണന്‍, വിഷ്ണു പ്രസാദ് മാരാര്‍, ഗുരുവായൂര്‍ വിമല്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി നൂറുകണക്കിന് പ്രതിഭകളാണ് വരും ദിവസങ്ങളില്‍ വിവിധ വേദികളിലായി മാറ്റുരയ്ക്കുന്നത്. ആദ്യ ദിനം തന്നെ മികച്ച ജനപങ്കാളിത്തം ഉറപ്പാക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചു. ഉദ്ഘാടന ദിനത്തില്‍ വട്ടപ്പാട്ട്, ദഫ് മുട്ട്, അറബന മുട്ട്, പഞ്ചാവാദ്യം, ചെണ്ട, തായമ്പക തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. രചനാ മത്സരങ്ങളും ഇന്നു പൂര്‍ത്തിയാകും.

ADVERTISEMENT
error: Content is protected !!