കുന്നംകുളം കിഴൂര്‍ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിലെ കാര്‍ത്തിക ചൊവ്വാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ മുതല്‍ ക്ഷേത്രം തന്ത്രി കരകന്നൂര്‍ വടക്കേടത്ത് നാരായണന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ നടത്തും. തുടര്‍ന്ന് 12.30 ന് ദേവസ്വം പൂരം ക്ഷേത്രത്തിന്റെ കിഴക്കേ ഭഗത്തെ പന്തലില്‍ നിന്നും പഞ്ചവാദ്യത്തിന്റെ അമ്പടിയോടെ എഴുന്നള്ളിക്കും. മൂന്നു മണിയ്ക്ക് സംയുക്ത പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്ന് ആനകളോടെ കൂട്ടി എഴുന്നള്ളിപ്പ് നടക്കും. വെള്ളിത്തിരിത്തി ഉണ്ണി നായരുടെ പ്രാമാണ്യത്തത്തോടെ പാണ്ടിമേളം അരങ്ങേറും. ആറുമണിയ്ക്ക് നിറമാല, സ്വര്‍ണ്ണ നെയ് വിളക്കോടെ ചുറ്റുവിളക്ക്, വിളക്കാചാരം എന്നിവ ഉണ്ടാകും. രാത്രി 8.30 ന് പഞ്ചവാദ്യത്തോടെ ദേവസ്വം പൂരം എഴുന്നള്ളിക്കും. ബുധനാഴ്ച രാവിലെ 5.30 ന് നടക്കുന്ന കൂട്ടി എഴുന്നള്ളിപ്പോടെ പൂരം ചടങ്ങുകള്‍ സമാപിക്കും. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി വി.വി. വിമല്‍, സംയുക്ത ഉത്സവ സമിതി പ്രസിഡണ്ട് എന്‍.ഡി ബിനേഷ്, സെക്രട്ടറി സി പ്രവീണ്‍ കുമാര്‍, പി.ബി ട്രഷറര്‍, അബീഷ്, എക്സിക്യൂട്ടീവ് അംഗം എന്‍.കെ ഷിജീഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



