ബന്ധുവായ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ കുന്നംകുളം പെലക്കാട്ട്പയ്യൂരില്‍ കുടുംബത്തെ വീട് കയറി ആക്രമിച്ച സംഘത്തിലെ 2 പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായത്, കണ്ടാണശ്ശേരി ചൊവ്വല്ലൂര്‍പടി സ്വദേശി ചൂണ്ടപുരക്കല്‍ വീട്ടില്‍ ശരത്ത്, പാറേമ്പാടം അഗതിയൂര്‍ സ്വദേശി കിരണ്‍ എന്നിവര്‍.



