പട്ടികജാതി പെണ്‍കുട്ടിക്കെതിരെ ലൈംഗിക അതിക്രമം; പ്രതിക്ക് 22 വര്‍ഷവും മൂന്നുമാസവും കഠിനതടവും, 90,500 രൂപ പിഴയും ശിക്ഷ. വടക്കേക്കാട് കുന്നനെയ്യില്‍ വീട്ടില്‍ 33 വയസ്സുള്ള ഷക്കീറിനെയാണ് കുന്നംകുളം പോക്സോ ജഡ്ജ് എസ്.ലിഷ ശിക്ഷിച്ചത്. 2023 ജൂണ്‍ മാസത്തിലാണ് സംഭവം. പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയും സഹോദരന് ഇക്കാര്യം പ്രതിയോട് ചോദിച്ചതിന്റെ പ്രതികാരമായി വീട്ടില്‍ കയറി വന്ന് അക്രമം നടത്തിയെന്നുമാണ് കേസ്.