24.5 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk ഇന്ന് മഹാശിവരാത്രി;വ്രതശുദ്ധിയോടെ ഭക്തര്‍,ഒരുങ്ങി ക്ഷേത്രങ്ങളും

ഇന്ന് മഹാശിവരാത്രി;വ്രതശുദ്ധിയോടെ ഭക്തര്‍,ഒരുങ്ങി ക്ഷേത്രങ്ങളും

ഇന്ന് മഹാശിവരാത്രി. ശിവരാത്രിയാഘോഷത്തില്‍ മഹാദേവക്ഷേത്രങ്ങള്‍. ദേവന്‍മാരും അസുരന്മാരും ചേര്‍ന്ന് അമൃതിനുവേണ്ടി പാലാഴി കടഞ്ഞപോള്‍ വാസുകി സര്‍പ്പത്തില്‍ നിന്നും പുറത്തുവന്ന കാളകൂടവിഷത്തെ ലോക നന്‍മക്കുവേണ്ടി മഹാദേവന്‍ കുടിക്കുകയും ആ വിഷം ഭഗവാനെ ബാധിക്കാതിരിക്കാന്‍ ഭഗവാന്റെ കണ്ഠം പൊത്തിപ്പിടിച്ച് പാര്‍വ്വതിദേവിയും മറ്റെല്ലാ ദേവകളും ഉറക്കമൊഴിച്ച് പ്രാര്‍ത്ഥിച്ചുവെന്നാണ് ഐതിഹ്യം.അതിന്റെ സ്മരണക്കാണ് ശിവരാത്രി ദിവസം ഭക്തജനഅങള്‍ ഉറക്കമൊഴിച്ചിരുന്ന് ശിവസ്തുതിചൊല്ലി പ്രാര്‍ത്ഥിക്കുന്നത്.. ശിവരാത്രി ദിവസം കൂവളത്തില ഭഗവാന് സമര്‍പ്പിക്കുന്നതും ഉപവാസമനുഷ്ഠിക്കുന്നതും പഞ്ചാക്ഷരി മന്ത്രമായ ഓം നമശ്ശിവായ ജപിക്കുന്നതും പ്രധാന ആചാരങ്ങളാണ്. ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും, കലാപരിപാടികളും അരങ്ങേറും.

ADVERTISEMENT
error: Content is protected !!