അഖിലേന്ത്യ പണി മുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രെയ്ഡ് യൂണിയന്‍ സമിതിയുടെ 24 മണിക്കൂര്‍ അഖിലേന്ത്യ പണി മുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കുക, കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സിപിഎം, സി പി ഐ അടക്കമുള്ള രാഷ്ടീയ പാര്‍ട്ടികളും കര്‍ഷകതൊഴിലാളി സംഘടനകളും സര്‍കത്കാര്‍ അധ്യാപക സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സി ഐ ടി യു അഖിലേന്ത്യ സെക്രട്ടറി എളമരം കരിം പറഞ്ഞു. അവശ്യസര്‍വ്വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായും ബലപ്രയോഗമോ അക്രമമോ ഉണ്ടാകില്ലെന്നും അറിയിച്ചു. ബി എംഎസ് പണിമുടക്കില്‍ പങ്കെടുക്കില്ല. പാല്‍, പത്രം ആശുപത്രി, മരുന്ന് ഷോപ്പുകള്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യ, ആംബുലന്‍സ് തുടങ്ങിയ അത്യാവശ്യ സര്‍വ്വീസുകള്‍ ഒഴിച്ച് മറ്റെല്ലാ മേഖലയിലേയും തൊഴിലാളികള്‍ പണിമുടക്കുമെന്ന് തൊഴിലാളി യൂണിയനുകള്‍ അറിയിച്ചു. വ്യവയായ കാര്‍ഷിക വാണിജ്യ വ്യാപാര മേഖലകള്‍ പൂര്‍ണ്ണമായി നിശ്ചലമാകും. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. മോട്ടോര്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല.

 

ADVERTISEMENT