കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിറക്കല്‍-കാട്ടകാമ്പാല്‍ യൂണിററിന്റെ 25-ാം വാര്‍ഷികവും, കുടുംബ സംഗമവും നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിറക്കല്‍-കാട്ടകാമ്പാല്‍ യൂണിററിന്റെ 25-ാം വാര്‍ഷികവും, കുടുംബ
സംഗമവും നടത്തി. ചിറക്കല്‍ സംഗമം പാലസില്‍ നടന്ന വാര്‍ഷികയോഗം യൂണിറ്റ് പ്രസിഡണ്ട് സോണി സഖറിയയുടെ അദ്ധ്യക്ഷതയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ.വി. അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം കെ പോള്‍സണ്‍ സ്മരണിക പ്രകാശനം ചെയ്തു. നിയോജകമണ്ഡലം ട്രഷറര്‍ ജിനേഷ് തെക്കേക്കര ജില്ലാ യൂത്ത് വിംഗ് പ്രസിഡണ്ട് പ്രതീഷ് പോള്‍ ജില്ലാ യൂത്ത് വിങ് ജനറല്‍ സെക്രട്ടറി നൈസണ്‍ മാത്യു ജില്ലാ യൂത്ത് വിങ് ട്രഷറര്‍ സുബൈര്‍ വാഴലിപ്പാടം എന്നിവരെ യൂണിറ്റ് ആദരം നല്‍കി. യൂത്ത് വിംഗ് പ്രസിഡണ്ട് റെഡ്സന്‍ റോയ്, വനിതാ വിംഗ് പ്രസിഡണ്ട് ബിജി കെ. ആര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നും സംസാരിച്ചു. യൂണിറ്റ് ട്രഷറര്‍ സ്വാഗതവും, സെക്രട്ടറി പി.ഐ മോണ്‍സണ്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് മുന്‍കാല പ്രസിഡണ്ട് സെക്രട്ടറി ട്രഷറര്‍, വ്യാപാ മേഖലയില്‍ 25 വര്‍ഷം പൂര്‍ത്തികരിച്ചവര്‍ എന്നിവരേയും കലാപരിപാടികള്‍ അവതരിപ്പിച്ചവരേയും ഉപഹാരം നല്‍കി ആദരിച്ചു.

 

ADVERTISEMENT