ചെമ്മണ്ണൂര്‍ കുടുംബയോഗത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികവും അവാര്‍ഡ് ദാനവും അഞ്ഞൂര്‍ കമ്പനിപ്പടി ഭാഗ്യലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടത്തി. സംഘടന പ്രസിഡന്റ് ഫാദര്‍ ഗീവര്‍ഗ്ഗീസ് ചെമ്മണ്ണൂറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മലബാര്‍ സ്വതന്ത്ര സുറിയാനി സഭ പരമാധ്യക്ഷന്‍ സിറില്‍ മോര്‍ ബസേലിയോസ് മെത്രാ പോലീത്ത ഉദ്ഘാടനം നിര്‍വഹിച്ചു. കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് ലിനി സെറ അക്കിന്‍സ് മുഖ്യപ്രഭാഷണം നടത്തി. സംഘടന സെക്രട്ടറി ജൂബി സി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോയിന്‍ സെക്രട്ടറി അബി ടി ചെമ്മണ്ണൂര്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് മെമ്പര്‍ അനു റിജു നന്ദിയും പറഞ്ഞു.ചടങ്ങില്‍ പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് വാര്‍ഡും മൊമന്റോയും നല്‍കി ആദരിച്ചു. 75 വയസ്സ് പൂര്‍ത്തിയായവരെയും ആദരിച്ചു. സില്‍വര്‍ ജൂബിലിയോട് നുബന്ധിച്ച് സോവനീര്‍ പ്രകാശനം ചെയ്തു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
Home Bureaus Punnayurkulam ചെമ്മണ്ണൂര്‍ കുടുംബയോഗത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികവും അവാര്‍ഡ് ദാനവും നടത്തി