മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റുമായിരുന്ന കെ.എസ് ദാസന്റെ 26-ാം ചരമ വാര്‍ഷികം കടപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ജില്ലയിലെ തീരദേശ മേഖലയില്‍ മത്സ്യ തൊഴിലാളികളുടെ ഉന്നമനത്തിനും, തീരദേശവാസികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനത്തിനും നേതൃത്വം കൊടുത്ത വ്യക്തിയായിരുന്നു കെ.എസ് ദാസനെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് എ എം അലാവുദ്ദീന്‍ പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നളിനാക്ഷന്‍ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറിമാരായ കെ ഡി വീരമണി, ഫൈസല്‍ ചാലില്‍, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി മുസ്താഖ് അലി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ കെ എം ഇബ്രാഹിം, പി എ നാസര്‍, ആച്ചി ബാബു, പി കെ നിഹാദ് എന്നിവര്‍ പ്രസംഗിച്ചു.