കടവല്ലൂര്‍ കല്ലുംപുറത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. കല്ലുംപുറം ജംഗ്ഷനില്‍ ഇന്ന് കാലത്ത് 11:40നായിരുന്നു അപകടം. പെരുമ്പിലാവ് ഭാഗത്തുനിന്നും വന്നിരുന്ന കാര്‍ ചാലിശ്ശേരി റോഡിലേക്ക് തിരിയുമ്പോള്‍ ചങ്ങരംകുളം ഭാഗത്ത് നിന്നും വന്നിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട ഒരു കാര്‍ ചാലിശ്ശേരി ഭാഗത്തുനിന്നും വന്നിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയും ചെയ്തു. ചാലിശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറിലെ യാത്രക്കാരായ കരിക്കാട് സ്വദേശികളായ മൂന്നു യുവാക്കള്‍ക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇരു വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സ്ഥിരം അപകട മേഖലയായി മാറുന്ന കല്ലുംപുറം ജംഗ്ഷനില്‍ വാഹനങ്ങളുടെ വേഗത കുറക്കുന്നതിന് ആവശ്യമായ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.


