വടക്കാഞ്ചേരി ഓട്ടുപാറയില്‍ വാഹനാപകടത്തില്‍ 4 വയസുകാരിക്ക് ദാരുണാന്ത്യം. കെഎസ്ആര്‍ടിസി ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. ഗുഡ്സ് ഓട്ടോറിക്ഷയില്‍ മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന മുള്ളൂര്‍ക്കര സ്വദേശിനി നൂറാ ഫാത്തിമയാണ് മരിച്ചത്. കുട്ടിയുടെ പിതാവ് ഉനൈസ് (31), മാതാവ് റൈഹാനത്ത് (26) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭിണിയായ റൈഹാനത്ത്ന്റെ കാല് അപകടത്തില്‍ ഒടിയുകയും മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഉനൈസിന്റെ കൈക്കാണ് പരിക്ക്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നൂറാ ഫാത്തിമയെ തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു.
content summary ; 4-year-old-girl-died-in-accident